അക്രമിയുടെ കുത്തേറ്റ് മരിച്ച വൈദികന് രാജ്യത്തിന്റെ സിവില്‍ പുരസ്‌ക്കാരം

ഇറ്റലി: കഴിഞ്ഞ മാസം കുത്തേറ്റ് മരിച്ച ഫാ. റോബര്‍ട്ടോ മാല്‍ഗെസിനിക്ക് ഇറ്റലിയുടെ പരമോന്നത ബഹുമതി. ഗോള്‍ഡ് മെഡല്‍ ഫോര്‍ സിവില്‍ വേലര്‍ അവാര്‍ഡ് അദ്ദേഹം മരണാനന്തരബഹുമതിയായി വില്ലി മോണ്‍ടേറിയോ ഡ്യൂറെറ്റോയ്‌ക്കൊപ്പം പങ്കിടും.

അഭയാര്‍ത്ഥികളുടെയും ഭവനരഹിതരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുവരികയായിരുന്ന 51 കാരനായ ഫാ. റോബര്‍ട്ടോ സെപ്തംബര്‍ 15 നാണ് കൊല്ലപ്പെട്ടത്. പലതവണ വൈദികന്റെ സഹായം കൈപ്പറ്റിയ അഭയാര്‍ത്ഥി തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

ഫാ. റോബര്‍ട്ടിന്റേത് രക്തസാക്ഷിത്വമാണെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷി്പ്പിച്ചത്.