അജപാലന ശുശ്രൂഷാരംഗം നവീകരിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സഭയുടെ അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാറ്റം വരുത്തി അജപാലന ശുശ്രൂഷാരംഗം നവീകരിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി. സഭയുടെ 28 ാം മെത്രാന്‍ സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭയുടെ അജപാലനപരമായ കാഴ്ചപ്പാടുകളില്‍ വിശ്വാസികളുടെ സമഗ്രമായ വികസനത്തിന് പ്രാധാന്യം നല്കണം, കഴിഞ്ഞകാലങ്ങളില്‍ ആതുരശുശ്രൂഷാ വിദ്യാഭ്യാസരംഗങ്ങളില്‍ സഭ ഫലപ്രദമായി ഇടപെട്ടു പ്രവര്‍ത്തിച്ചതുപോലെ തന്നെ ജനങ്ങളുടെ സാമ്പത്തിക സുസ്ഥിതി ഉറപ്പുവരുത്തുന്നതിനുളള പ്രവര്‍ത്തനങ്ങളിലും സഭ കാര്യക്ഷമമായി ഇടപെടണം. കൃഷിയും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്ത ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാവും. അദ്ദേഹം പറഞ്ഞു.

സഭയിലെ 64 മെത്രാന്മാരില്‍ 61 പേരാണ് ഓണ്‍ലൈന്‍ സിനഡില്‍ പങ്കെടുക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച വിഷയങ്ങളാണ് സിനഡ് ചര്‍ച്ച ചെയ്യുന്നത്.