നേരത്തെ തന്നെ ചോദ്യവും ഉത്തരവും പുറത്തായ പരീക്ഷയിലാണ് അന്നും ഇന്നും ക്രിസ്ത്യാനികളായ നാം തോറ്റു കൊണ്ടിരിക്കുന്നത്
വിശുദ്ധ മത്തായി സുവിശേഷകൻ ഈ ചോദ്യങ്ങൾ നേരത്തെ തന്നെ പരസ്യപ്പെടുത്തിയിരിക്കുന്നു .
“എനിക്ക് വിശന്നു ,നീ ഭക്ഷിക്കാൻ തന്നോ.? എനിക്ക് ദാഹിച്ചു നീ കുടിക്കാൻ തന്നോ..? ഞാൻ പരദേശിയായിരുന്നു നീ എന്നെ സ്വീകരിച്ചോ..?ഞാൻ കാരാഗ്രഹത്തിൽ ആയിരുന്നു നീ എന്നെ സന്ദർശിച്ചോ..?
ഞാൻ നഗ്നനായിരുന്നു നീ എന്നെ ഉടുപ്പിച്ചോ.?
അന്ത്യവിധിയുടെ ദിവസത്തിലെ ചോദ്യങ്ങൾ എല്ലാം തന്നെ സഹോദര സ്നേഹവുമായി ബന്ധപ്പെട്ടതാണ് .
നീ നിൻെറ സഹോദരനെ അവനു വേണ്ട.. അർഹിക്കുന്ന രീതിയിൽ സ്നേഹിച്ചോ..?
ചെയ്യേണ്ട നന്മ ഏതാണെന്ന് അറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവൻ പാപ൦ ചെയ്യുന്നു .
ഒരു വർഷം കൂടി ചുവട്ടിളക്കി വളവിട്ട് നോക്കാം എന്ന തോട്ടക്കാരന്റെ നിലവിളിയിൽ ആയുസ്സ് നീട്ടികിട്ടിയവരാകാ൦ നമ്മളൊക്കെ.
“ഇന്നലെകളിൽ ചെയ്യാൻ കഴിയാതെ പോയ നന്മകളെ ഓർത്ത് കരയാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നില്ല പകരം നമ്മുടെ പിന്നിലുള്ളവയെ വിസ്മരിച്ച് മുന്നിലുള്ളവരെ ലക്ഷ്യമാക്കി മുന്നേറുവാൻ”(ഫിലിപ്പി 3: 13 അവിടുന്ന് ആഹ്വാനം ചെയ്യുന്നു.
ഭിക്ഷ നൽകാൻ മടിക്കരുത് കാരണം നിൻെറ ജീവനും ഒരു ഭിക്ഷതന്നെ.
✍🏻Jincy Santhosh