അമ്മയോട് പ്രാര്‍ത്ഥിക്കാം 4


ഈശോയുടെ ജീവിതത്തോട് ആദ്യം മുതല്‍ അന്ത്യം വരെ ഉണ്ടായിരുന്നവളും ഈശോയുടെ ജീവിതത്തോട് ഏറ്റവും അധികം അടുത്തു നിന്നവളുമായ പരിശുദ്ധ കന്യാമറിയമേ ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ഈശോയോട് കൂടെയായിരിക്കുവാനും ജീവിതത്തിലെ ഏതു പ്രതിസന്ധികളിലും ഈശോയോട് ചേര്‍ന്നുനില്ക്കുവാനും അമ്മ ഞങ്ങള്‍ക്ക് മാതൃകയാകണമേ. ആമ്മേന്‍