എത്രയും സ്നേഹം നിറഞ്ഞ അമ്മേ, അങ്ങേ സന്നിധിയില്‍ സഹായത്തിനായി അണഞ്ഞിട്ടുള്ള ആരെയും നിരാശരായി മടക്കി അയച്ചിട്ടില്ലെന്ന് ഓര്മ്മിക്കണമേ. ആലംബഹീനരുടെ സങ്കേതമായ മറിയമേ, ആര്‍ദ്രതയുള്ള ഹൃദയമുള്ളവളേ, ഈ വിശ്വാസത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ നിന്റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു.
മനസ്സ് കലങ്ങിയും കണ്ണ് നനഞ്ഞു പാപിയായ ഞാന്‍ ഇതാ നിന്റെ മാധ്യസഥം തേടുന്നു. ദൈവപുത്രന്റെ മാതാവായവളേ എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ അപേക്ഷയെ നിരസിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ. ആമ്മേന്‍