ഇതൊരു അരുവിയാണ്.
മലയിൽ നിന്നൊഴുകുന്ന ഈ അരുവി
നിരവധി കല്ലുകളെ തൻ്റെ ഉള്ളിൽ
ശേഖരിക്കുന്നുണ്ട്.
അവയുടെ രൂപങ്ങൾ കൂർത്തതും,
ചതുരവും, നീണ്ടതുമാണ്.
എന്നാൽ…
ഒരിക്കൽ ആ കല്ലുകൾ കരയ്ക്കടിയും.
ഉരുണ്ട് മിനുസമുള്ള
ഒരു വെള്ളാരം കല്ലായി മാറും.
തലയുയർത്തി പിൻതിരിഞ്ഞു നോക്കുമ്പോൾ കാണാം ….
കൂടെ വന്നവരുടെയും…..,
വന്ന വഴികളുടെയും പരിവർത്തനം.
പിന്നീട് ചുറ്റും നോക്കുമ്പോൾ മനസ്സിലാകും
എത്തിച്ചേർന്നിരിക്കുന്നത് പച്ചപ്പിലേക്കാണെന്നും……
അത് വെറുമൊരു പച്ചപ്പല്ല: മറിച്ച്
വിശുദ്ധിയുടെ പച്ചപ്പാണെന്നും ‘
” വിശ്വസ്തൻമാരായ പുത്രൻമാരേ,
എൻ്റെ വാക്കു കേട്ട് അരുവിക്കരയിലെ
പനിനീർച്ചെടി പോലെ മൊട്ടിടുവിൻ “
( പ്രഭാഷകൻ 39: 13 )
✍🏻Jincy Santhosh