“അൽഫോൻസ “

അവൾ ലോകത്തിനും മനുഷ്യർക്കുമിടയിൽ ചെറിയവളാകാൻ ഇഷ്ടപ്പെട്ടു.

പരിധിയില്ലാത്ത സ്നേഹം കൊണ്ടും പരാതിയില്ലാത്ത സഹനം കൊണ്ടും ജീവിതത്തെ ധന്യമാക്കി.

കൊട്ടും കുരവയുമില്ലാതെ…,
നാലു ചുവരുകൾക്കുള്ളിലെ നിശബ്ദതമായ
പ്രാർത്ഥനയിലൂടെ വിശുദ്ധിയുടെ പടവുകൾ ഒന്നൊന്നായി അവൾ ചവിട്ടിക്കയറി.

ആവൃതിക്കുള്ളിൽ മറഞ്ഞിരുന്ന് പ്രാർത്ഥിക്കുന്ന സന്യസ്തർ
ഭൂമിയിലെ ക്രിസ്തുവിൻ്റെ മറഞ്ഞിരിക്കുന്ന സാന്നിധ്യങ്ങളാണ്.
തിരുസഭയുടെ അമൂല്യ നിധികളാണ്.

ദൈവത്താൽ ദൈവത്തിനു വേണ്ടി വിളിക്കപ്പെട്ടവർ ….,
തങ്ങളായിരിക്കുന്ന ഇടങ്ങളെ അനുഗ്രഹത്തിൻ്റെ ഇടങ്ങളാക്കുന്നു.
ഇവരുടെ സാന്നിധ്യം ലോകം പെട്ടെന്നു തിരിച്ചറിയണമെന്നില്ല…
പക്ഷേ…
ഇവരുടെ അസാന്നിധ്യം ലോകം തീർച്ചയായും തിരിച്ചറിയും.

✍🏻Jincy Santhosh