ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് അപകടനില തരണം ചെയ്തു


ടോക്കിയോ:ജപ്പാനിലെ വത്തിക്കാന്‍ ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് അപകട നില തരണം ചെയ്തതായി ആശുപത്രിവൃന്തങ്ങള്‍ അറിയിച്ചു. ബ്രെയിന്‍ ഇന്‍ഞ്ചുറിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ഗുരുതരാവസ്ഥയില്‍ എത്തിയ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇപ്പോള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള ചികിത്സയിലാണ്.

നിരവധി രാജ്യങ്ങളില്‍ വത്തിക്കാന്‍ നയതന്ത്രപ്രതിനിധിയായി സേവനം ചെയ്ത മാര്‍ ചേന്നോത്ത് ജപ്പാനിലെ വത്തിക്കാന്‍ അംബാസിഡറായി നിയമിതനായത് 2011 ലാണ്.