ടോക്കിയോ: ജപ്പാനില്‍ വച്ച് പക്ഷാഘാതത്തെ തുടര്‍ന്ന് കാലം ചെയ്ത അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്റെ സംസ്കാരം 21 ന് ഉച്ചകഴിഞ്ഞ് കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ നടക്കും.
അന്നേ ദിവസം രാവിലെ 9.30 ന് ദുബായി വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതികദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയും എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയും ചെയ്യും.
പിന്നീട് ആര്‍ച്ച് ബിഷപ്പിന്റെ വസതിയിലും ഒരു മണിക്കൂര്‍ നേരം പൊതുദര്‍ശനം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ശേഷം ദിവ്യബലിയോടെ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം കോക്കമംഗലം സെന്റ് തോമസ് പള്ളിയ്ക്കകത്ത് പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ഭൗതികദേഹം സംസ്കരിക്കും. ടോക്കിയോ മിഷന് ആശുപത്രിയിലാണ് മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. സെപ്തംബര്‍ ഏഴിനായിരുന്നു അന്ത്യം.
വത്തിക്കാന്റെ മേല്‍നോട്ടത്തിലാണ് ഭൗതികദേഹം കേരളത്തിലെത്തിക്കുന്നത്.