ആവിലായിലെ വിശുദ്ധ അമ്മത്രേസ്യാ

ഒക്ടോബർ 15
ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാൾ
തിരുസഭയിലെ ഏറ്റവും ശക്തയായ വിശുദ്ധയായി അമ്മത്രേസ്യ പുണ്യവതി അറിയപ്പെടുന്നു. പ്രഥമ വനിതാ വേദപാരംഗതയും ഈ വിശുദ്ധയാണ്.
യൗസേപ്പിതാവിന്റെ വർഷത്തിൽ ഏറെ പ്രത്യേകതയുള്ള തിരുനാൾ ആണ് വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ :- വിശുദ്ധ അമ്മത്രേസ്യായുടെ സ്വാധീനമാണ് യൗസേപ്പിതാവിനോടുള്ള ഭക്തി സഭയിൽ ശക്തിപ്പെടുന്നതിന് കാരണമായത്. ദൈവസ്നേഹത്താൽ ജ്വലിച്ച ഈ വിശുദ്ധയുടെ ഹൃദയം ഇന്നും അഴുകാതെ പൂജ്യമായി സൂക്ഷിക്കപ്പെടുന്നു.
കർമ്മലസഭയുടെ ആധ്യാത്മീക ഗുരുനാഥയാണ് വിശുദ്ധ അമ്മത്രേസ്യ. നിരവധി അത്ഭുതങ്ങളാണ് വിശുദ്ധയുടെ മാധ്യസ്ഥ്യം വഴി നടന്നുകൊണ്ടിരിക്കുന്നത്. “മാലാഖമാരെപ്പോൽ പരിശുദ്ധയായവൾ” എന്നാണ് തിരുസഭമാതാവ് അവളെ വിശേഷിപ്പിക്കുന്നത്. 1560 – 70 കാലഘട്ടത്തിൽ ലൂഥറന്മാർ (പ്രൊട്ടസ്റ്റന്റ്) കത്തോലിക്ക സഭയെ തകർക്കുമെന്ന് ഭീഷണി മുഴക്കിയപ്പോൾ തിരുസഭയെ തന്റെ തൂലിക കൊണ്ട് പുനരുജ്ജീവിപ്പിച്ച ശക്തയായ വിശുദ്ധയാണ് അമ്മ ത്രേസ്യ.
കേരളത്തിൽ മാഹി , വല്ലം പള്ളികൾ പുണ്യവതിയുടെ പേരിൽ വളരെ പ്രസിദ്ധിയാർജ്ജിച്ചതാണ്. മെഡിറ്റേഷൻ, ആധ്യാത്മീകജീവിതം മുതലായവയുടെ മാതാവായി ഈ പുണ്യവതി കണക്കാക്കപെടുന്നു. ലോകത്തിൽ ഈ വിശുദ്ധയുടെ സ്വാധീനം വളരെ വലുതാണ്. അതിനാൽ തന്നെ അവളുടെ ഭക്തിസമ്പ്രദായങ്ങൾ അനുകരിക്കുന്നതിൽ ആളുകൾ ഉത്സാഹപൂർവ്വം പരിശ്രമിക്കുന്നു.
ഏവർക്കും തിരുനാൾ ആശംസകൾ