സത്യത്തിൽ കേരളത്തിലെ ക്രിസ്ത്യാനികൾ മുഴുവൻ അല്ലെങ്കിൽ ഒരു വിഭാഗത്തെ “തീവ്രവാദികൾ” എന്ന് മുദ്ര കുത്തുവാൻ ആർക്കാണ് ഇത്ര തിടുക്കം?
യഥാർത്ഥത്തിൽ നാദിർഷാ, തന്റെ പടത്തിന് “ഈശോ” എന്ന പേരിട്ടു എന്നതിന്റെ പേരിൽ ക്രിസ്ത്യാനികൾ എന്ത് അക്രമമാണ് കേരളത്തിൽ നടത്തിയത്?
- അതിനെ അപലപിച്ചു കൊണ്ട് ചില ഇടങ്ങളിൽ തിരി കത്തിച്ച് പിടിച്ച് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇട്ടതോ?
- “ഈശോ, ഈശോ” എന്ന് ഉരുവിട്ട് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകൾ തങ്ങളുടെ എതിർപ്പ് ഫേസ്ബുക് പോസ്റ്റുകളിലൂടെ അറിയിച്ചതോ?
- അല്ലെങ്കിൽ, നിങ്ങളുടെ ദൈവത്തെ വച്ച് ഇങ്ങനെയൊരു സിനിമ എടുക്കുമോയെന്ന് ചോദിച്ചതോ?
- ആരാണ് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയത്? എന്റെ അറിവിൽ ആരുമില്ല…
- ഒരു ട്രാവൽ വ്ലോഗുകാരനെ പോലീസ് അറസ്റ് ചെയ്തപ്പോൾ മുട്ടയിൽ നിന്ന് വിരിയാത്ത കുഞ്ഞുങ്ങൾ വരെ കേരളം കത്തിക്കുമെന്ന് തുടരെത്തുടരെ വീഡിയോകൾ ഇറക്കിയത് പോലെ, ആരെങ്കിലും കേരളം കത്തുമെന്ന് പറഞ്ഞോ?
- ആരെങ്കിലും ആരെയെങ്കിലും ഇതിന്റെ പേരിൽ തല്ലിയോ, മാന്തിയോ, പിച്ചിയോ?
- ആരെങ്കിലും ആരെയെങ്കിലും കൊന്നോ?
- അർഹതപ്പെട്ട സംവരണം വേണമെന്ന് ശബ്ദമുയർത്തിയാൽ അതിനെ വർഗ്ഗീയത എന്ന് വിളിച്ച് ക്രിസ്ത്യാനികളെ ഒറ്റപ്പെടുത്തുവാൻ ആർക്കാണ് ഇത്ര തിടുക്കം?
ഇപ്പറഞ്ഞതൊന്നും നടക്കാതെ, ക്രിസ്ത്യാനികൾ എന്തിന്റെയെങ്കിലും പേരിൽ പ്രതിഷേധിച്ചാൽ മാത്രം എന്താണ് ഈ അസിഹ്ഷ്ണുത?
ആർക്കാണ് ക്രിസ്ത്യാനികളെ തീവ്രവാദികളാക്കി ചിത്രീകരിക്കേണ്ട ഇത്ര ആവശ്യകത?
ക്രിസ്ത്യാനികളെ തീവ്രവാദികളും, വർഗ്ഗീയവാദികളും ആക്കി, അതിന്റെ മറവിൽ അവരെ ഒറ്റപ്പെടുത്താൻ ആർക്കാണ് ഇത്ര തിടുക്കം?
പ്രതികരിക്കുന്ന ക്രിസ്ത്യാനികളെ സംഘപരിവാറിന്റെ വാലിൽ കെട്ടി, അവരെ കൃസംഘികളാക്കി, ഒറ്റപ്പെടുത്തി അവഹേളിക്കാൻ ആരാണ് ഇത്ര ഉത്സാഹം കാണിക്കുന്നത്?
ഇന്നേവരെ, കേരളചരിത്രത്തിൽ, ക്രിസ്ത്യാനികൾ എന്നാണ് വിശ്വാസത്തിന്റെ പേരിൽ വേറൊരു മതക്കാരനെ കുറഞ്ഞത് മാന്തുകയെങ്കിലും ചെയ്തിട്ടുള്ളത്?
ഇതുവരെ കേരളത്തിലുള്ള ഒരു ക്രിസ്ത്യാനിയും തന്റെ വിശ്വാസം ഹനിക്കപ്പെട്ടതിന്റെ പേരിൽ ഇതരമതത്തിൽ ഉള്ളവനെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുള്ളതായി എനിക്കറിവില്ല. ഇനിയെങ്ങനെ ഉണ്ടാവാനും പോകുന്നില്ല. കാരണം, വാളെടുക്കാൻ അവൻ പറഞ്ഞിട്ടുമില്ല, വാളെടുക്കാൻ ക്രിസ്ത്യാനി പോവുകയുമില്ല.
എന്നാൽ ഈ അവഹേളനങ്ങളെയൊക്കെ പിന്തുണച്ച്, മതേതര-തരൻ പേര് വാങ്ങി ആത്മനിർവൃതി അടയുന്ന ക്രിസ്ത്യാനികളെ വിട്ടു കളയണം. കാരണം അവർ വെറും പാറപ്പുറത്ത് വീണ വിത്താണ്. തന്നെ കരിഞ്ഞുകൊള്ളും…
പക്ഷെ, കരുതിയിരിക്കേണ്ടതിന്റെ ആവശ്യകത മുൻനാളുകളേക്കാൾ കൂടുതലാണെന്ന് തിരിച്ചറിഞ്ഞാൽ ഭാവി നന്നായിരിക്കും.
അല്ല, എന്നാലും ആർക്കാണ് ഇത്ര വ്യഗ്രത?
ആർക്കാണ് ക്രിസ്ത്യാനികളോട് ഇത്ര സ്നേഹം?
ഏതായാലും ക്രിസ്ത്യാനികൾ തന്നെയല്ല എന്നുറപ്പാണ്..
പിന്നെ ആർക്കാവും?
കടപ്പാട്: ബിനീഷ് പാമ്പക്കൽ