ഡെന്‍വര്‍: ഇഡ്യാനപൊളീസ് അതിരൂപതയില്‍ വൈദികരും മെത്രാന്മാരും നേതൃത്വം നല്കുന്ന 40 മണിക്കൂര്‍ ആരാധനയ്ക്ക് തുടക്കം കുറിച്ചു. ഫേസ് ബുക്ക് ലൈവിലൂടെ ഈ തിരുക്കര്‍മ്മത്തില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഇന്നലെയാണ് ആരാധനയ്ക്ക് തുടക്കം കുറിച്ചത്്. 1570 ല്‍ ഇറ്റലിയിലെ മിലാനില്‍ പ്ലേഗ് ബാധ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വിശുദ്ധ ചാള്്സ് ബൊറോമിയ 40 മണിക്കൂര്‍ ആരാധന നടത്തുകയും അത്ഭുതകരമായ വിടുതല്‍ ഉണ്ടാവുകയും ചെയ്തതായി ജീവചരിത്രം പറയുന്നു. ഇതില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണ് ഇഡ്യാനപൊളീസില് 40 മണിക്കൂര്‍ ആരാധന നടത്തുന്നത്.