ഇന്ത്യയെ അമ്പതു വര്‍ഷം സേവിച്ച അമേരിക്കന്‍ മിഷനറി നൂറാം വയസില്‍ യാത്രയായി

ടെക്‌നി: ഇന്ത്യയിലെ സെമിനാരികളില്‍ പരിശീലകനായും ദൈവവിളി പ്രമോട്ടറായും സേവനം ചെയ്ത അമേരിക്കന്‍ ഡിവൈന്‍ വേര്‍ഡ് മിഷനറി ഫാ. ഫെലിക്‌സ് എക്കര്‍മാന്‍ നൂറാം വയസില്‍ നിര്യാതനായി. അമ്പതുവര്‍ഷം ഇന്ത്യയിലുണ്ടായിരുന്ന അദ്ദേഹം ഡിവൈന്‍ വേര്‍ഡ് ആസ്ഥാനത്ത് വച്ചാണ് മരണമടഞ്ഞത്. ദിവ്യകാരുണ്യം സ്വീകരിച്ചതിന് ശേഷമായിരുന്നു അന്ത്യം.

ചിക്കാഗോ പ്രൊവിന്‍സിലെ ഏറ്റവും പ്രായം കൂടിയ ഡിവൈന്‍ വേര്‍ഡ് അംഗമാണ് ഇദ്ദേഹം. മതാന്തരസംവാദത്തിനും ഏറെ വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുണ്ട്.നാളെ സംസ്‌കാരം നടക്കും. ജനുവരി മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍. 1998 ലാണ് അദ്ദേഹം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് മടങ്ങിയത്.