സമാധാനപ്രാര്‍ത്ഥന
നാഥാ എന്നെ അവിടുത്തെ സമാധാനത്തിന്റെ ഉപകരണമാക്കണമേ വിദ്വേഷമുള്ളിടത്ത് സ്നേഹവും ദ്രോഹമുള്ളിടത്ത് ക്ഷമയും സംശയമുള്ളിടത്ത് വിശ്വാസവും നിരാശയുള്ളിടത്ത് പ്രത്യാശയും സന്താപമുള്ളിടത്ത് സന്തോഷഴും അന്ധകാരമുള്ളിടത്ത് പ്രകാശവും വിതയ്ക്കാന്‍ എന്നെ സഹായിക്കണമേ.
ദിവ്യനാഥാ ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാള്‍ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാള്‍ മനസിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാള്‍ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ.
എന്തുകൊണ്ടെന്നാല്‍ കൊടുക്കുമ്പോഴാണല്ലോ ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണല്ലോ ഞങ്ങളോട് ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണല്ലോ നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്. ആമ്മേന്‍.