ഇറ്റലി:കൊറോണ വ്യാപനകാലത്ത് ഏറെ അവഗണിക്കപ്പെട്ടുപോയവരായിരുന്നു ഇറ്റലിയിലെ വൃദ്ധര്‍. ഇപ്പോഴിതാ നഷ്ടപ്പെട്ടുപോയ അവരുടെ ആദരവും സ്നേഹവും തിരിച്ചുപിടിക്കാനും അവര്‍ക്ക് കരുതലും ബഹുമാനവും കൊടുക്കാനുമായി ഇറ്റാലിയന്‍ യുവജനങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. കത്തോലിക്കാ യുവജനസംഘടനയായ യൂത്ത് ഫോര്‍ പീസിന്റെ ആഭിമുഖ്യത്തില്‍ ഇറ്റലിയിലെ വിദ്യാര്‍ത്ഥികളാണ് പുതിയ മുന്നേറ്റത്തിന് മുമ്പിലുള്ളത്. ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധരെ വീഡിയോ കോളിലൂടെയും സോഷ്യല്‍ മീഡിയായിലൂടെയും സംസാരിക്കുക, മാസ്ക്കുകള്‍, ഗ്ലൗവ്സ്, മരുന്നുകള്‍ തുടങ്ങിയവ നല്‍കുക എന്നിവയാണ് ചെയ്യുന്നത്. ആഴ്ച തോറും നേഴ്സിംങ് ഹോമുകള്‍ സന്ദര്‍ശിക്കുകയും ചെയ്യും. സേവ്ഔര്ഏല്ഡര്ലി എന്ന ഹാഷ്ടാംഗ് മൂവ്മെന്റ് ഇതിനകം വൈറലായിക്കഴിഞ്ഞു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വൃദ്ധരുള്ളത് ഇറ്റലിയിലാണ്. 26,600 വൃദ്ധരാണ് ഇതിനകം കോവിഡ് ബാധ മൂലം ഇവിടെ മരണമടഞ്ഞത്.