ദീമാപ്പൂര്‍: കൊഹിമ ബിഷപ് ജെയിംസ് തോപ്പിലിന്റെ കൈവയ്പ്പ് ശുശ്രൂഷവഴി ഡീക്കന്‍ പീറ്റര്‍ പെഹിയാചാന്ങ്ലൂ അഭിഷിക്തനായപ്പോള്‍ അവിടെ പുതിയൊരു ചരിത്രം കൂടി രചിക്കപ്പെടുകയായിരുന്നു. ടെനിന്ങ് എസ്എഫ്എസ് ഇടവകയുടെ കീഴിലുള്ള എന്സോങില് നിന്നുള്ള ആദ്യ വൈദികനാണ് ഇദ്ദേഹം. കൊഹിമ രൂപതയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈദികനും ഇദ്ദേഹമാണ്. ഫാ. പീറ്റര്‍ അഭിഷിക്തനായതോടെ രൂപതയിലെ വൈദികരുടെ എണ്ണം 112 ആയി. നാഗാലാന്റില്‍ നിന്നുള്ള സീലിയാങ് വൈദികരില്‍ അഞ്ചാമത്തെ ആളുമാണ് ഫാ. പീറ്റര്‍.