എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കാത്തത് ക്രൂരത: ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം

തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിലേറെയായി എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കാത്തത് അന്യായവും ക്രൂരതയുമാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിയമനം നല്കാത്തത് സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അധ്യാപകരെ വിഷമിപ്പിച്ചിരിക്കുകയാണ്. അധ്യാപക നിയമനം അംഗീകരിക്കാമെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് നിന്ന് പുകച്ചുപുറത്തുചാടിക്കാനുള്ള നീക്കമാണോ നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജീവിതമാര്‍ഗ്ഗം അടഞ്ഞുപോയാല്‍ അധ്യാപകരായി ജോലി നോക്കിക്കൊണ്ടിരിക്കുന്നവര്‍ എന്തു ചെയ്യും? ആര്‍ച്ച് ബിഷപ് ചോദിച്ചു.