പത്തനംതിട്ട: എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ സംസ്കാരമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്കാതോലിക്കാ ബാവ. അവകാശങ്ങളെയും ആനൂകൂല്യങ്ങളെയും പറ്റി അജ്ഞരായ ആളുകള്‍ക്ക് അഭിഭാഷകര്‍ ആശ്വാസമായി മാറണം.
നീതി നിഷേധിക്കപ്പെടുന്നവരുടെ പക്ഷം ചേരുക എന്ന സവിശേഷമായ ദൗത്യം അഭിഭാഷകര്‍ വിസ്മരിക്കരുത്. മാര്‍ ക്ലീമിസ് പറഞ്ഞു. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി മലങ്കര കത്തോലിക്ക അസോസിയേഷന് സഭാതല സമിതി സംഘടിപ്പിച്ച ഓണ്‍ലൈന്‍ അഭിഭാഷകസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ക്ലീമിസ്. അല്മായ കമ്മീഷന് ചെയര്മാന് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവരും പ്രസംഗിച്ചു.