വെളിപാട് പുസ്തകത്തിൽ പ്രതിപാദിക്കുന്ന ,
യോഹന്നാൻ സുവിശേഷകൻ്റെ പത് മോസ് ദ്വീപിലെ ഒറ്റപ്പെടലും ഏകാന്തതയും കഠിന സഹനങ്ങളും ദൈവം അനുവദിച്ചപ്പോൾ യോഹന്നാന് അത് വേദനാജനകമായിരുന്നെങ്കിലും,
ദൈവത്തിൻ്റെ മഹത്തായ പദ്ധതികളാണ് അതിലൂടെ നിറവേറ്റപ്പെട്ടത്.
ആത്മീയ ജീവിതത്തിൽ ഒരു വിശ്വാസി അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ സുരക്ഷിതത്വത്തിൽ നിന്നും നമ്മെ വേർപെടുത്തി,
ഏകാന്തതയുടെയും ഒറ്റപ്പെടലിൻ്റെയും വഴികളിലൂടെ ദൈവം നമ്മെ നയിക്കും.
പത് മോസ് അനുഭവത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോയിട്ടുള്ളവരാണ് നമ്മളൊക്കെ .
അവഗണനയും കുറ്റപ്പെടുത്തലും എല്ലാം ഈ കാലഘട്ടത്തിൽ നമുക്ക് നേരിടേണ്ടി വന്നേക്കാം.
യോഹന്നാനോടു ദൈവം വിജനതയിൽ സംസാരിച്ചതു പോലെ നമ്മോടും ദൈവം സംസാരിക്കുന്ന മണിക്കൂറുകളാണ് അതെന്ന തിരിച്ചറിവ് ഒരു വിശ്വാസിക്ക് ഉണ്ടാവണം.
പില്ക്കാലത്ത് നമുക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കാരണമായിത്തീരുന്ന ഉന്നതമായ ദൈവകൃപയാൽ നമ്മെ പൊതിയുന്ന അവസരങ്ങളാണത്.
” ഞാൻ അവളെ വശീകരിച്ച് വിജന പ്രദേശത്തേക്ക് കൊണ്ടുവരും.
അവളോടു ഞാൻ ഹൃദ്യമായി സംസാരിക്കും. അവിടെ വച്ച് ഞാൻ അവൾക്ക് അവളുടെ മുന്തിരിത്തോട്ടങ്ങൾ നല്കും”
(ഹോസിയ 2 :14-15 )
✍🏻Jincy Santhosh