കിഡ്‌നിരോഗിയായ ചെറുപ്പക്കാരന്റെ ചികിത്സാചെലവുകള്‍ക്കായി കടവന്ത്ര ദേവാലയവികാരി ഫാ. ബെന്നി മാരാംപറമ്പിലിന്റെ നേതൃത്വത്തില്‍ ഒറ്റദിവസത്തിലെ മൂന്നു മണിക്കൂര്‍ കൊണ്ട് പിരിച്ചെടുത്തത് 27.5 ലക്ഷം രൂപ. ആഗസ്റ്റ് 16 ാം തീയതി രാവിലെ ഒമ്പതു മണി മുതല്‍ 12 മണിവരെയുള്ള സമയം കൊണ്ടായിരുന്നു ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ സകലരെയും ഒറ്റച്ചരടില്‍ കോര്‍ത്തിണക്കിക്കൊണ്ട് ഇത്രയും വലിയൊരു തുക സ്വരൂപിച്ചെടുത്തത്. എംഎല്‍എ രക്ഷാധികാരിയും വികാരിയച്ചന്‍ കണ്‍വീനറുമായ സമിതിയുടെ കീഴില്‍ 17 ലോക്കല്‍ കമ്മറ്റികള്‍ രൂപീകരിച്ചാണ് പണം സംഭാവനായി സ്വീകരിച്ചത്.
ഒരു ജീവന്‍ രക്ഷിക്കാനുള്ള ഈ കൂട്ടായ യത്‌നത്തില്‍ എല്ലാ മനുഷ്്യസ്‌നേഹികളും കൈ അയച്ച് സംഭാവന നല്കിയതിന്റെ ഫലമാണ് മൂന്നുമണിക്കൂര്‍ കൊണ്ട് ഇത്രയും വലിയ തുക ശേഖരിക്കാനായത്. റിന്‍സണ്‍റെ പിതാവ്, വികാരിയച്ചന്‍, കൗണ്‍സിലര്‍ എന്നിവരുടെ പേരില്‍ ആരംഭിച്ച സംയുക്ത അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചിരിക്കുന്നത്.
റിന്‍സണ്‍ന്റെ ചെലവ് കഴിച്ചതിന്റെ ബാക്കിയുള്ള തുക അര്‍ഹരായ രോഗികളുടെ ചികിത്സാചെലവുകള്‍ക്കായി വിനിയോഗിക്കാനാണ് കമ്മറ്റിയുടെ തീരുമാനം.