വത്തിക്കാന്‍ സിറ്റി: ബിസിനസ് മാനേജര്മാരാകാതെ ഇടയന്റെ ഹൃദയമുള്ളവരാകണമെന്നാണ് വൈദികരില്‍ നിന്ന് ക്രി്സ്തു ആഗ്രഹിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
തന്റെ ആടുകള്‍ക്കൊപ്പം നില്‍ക്കാനുള്ള ധൈര്യം വൈദികര്ക്കുണ്ടാകട്ടെയെന്ന് വിശുദ്ധ ബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ദൈവജനത്തോട് അടുത്തുനില്ക്കാന് വൈദികര്‍ ഭയപ്പെടരുത്. വൈദികന്റെ ശക്തിയെന്നത് സേവനമാണ്. മറ്റൊരു ശക്തിയും അദ്ദേഹത്തിനാവശ്യമില്ല. മറ്റേതെങ്കിലും ശക്തി സംഭരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ദൈവവിളി നശിപ്പിക്കുകയാണ് ചെയ്യുന്നത്. പാപ്പ ഓര്‍മ്മിപ്പിച്ചു.
അധ്യാപകര്‍ക്കുവേണ്ടിയും പാപ്പ പ്രാര്‍ത്ഥിച്ചു. ഇന്റര്‍നെറ്റും ഇതര മാധ്യമങ്ങളും വഴി അവര്‍ കുട്ടികളെപഠിപ്പിക്കാന് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവരെ നാം പ്രാര്‍ത്ഥനകൊണ്ട് ബലപ്പെടുത്തണം. പാപ്പ പറഞ്ഞു.