കത്തോലിക്കാ- മുസ്ലീം സഹകരണം; പെറുവിന് യുഎഇയുടെ സഹായം

പെറു: കത്തോലിക്കാ- മുസ്ലീം സഹകരണത്തിന്റെ ഭാഗമായി പെറുവിന് യുഎഇയുടെ സഹായം, കോവിഡ് പകര്‍ച്ചവ്യാധിയുടെ ദുരിതങ്ങള്‍ക്ക് ആശ്വാസമായി 50 ടണ്‍ സാധനങ്ങളാണ് യുഎഇ കയറ്റി അയച്ചിരിക്കുന്നത്.

മാസ്‌ക്ക്, ഗ്ലൗവ്‌സ്, മെഡിക്കല്‍ ഓക്‌സിജന്‍, ഫുജ് എന്നിവയാണ് ഇതിലുള്ളത്.
7,781 കോവിഡ് കേസുകളും 316 മരണങ്ങളുമാണ് പെറുവില്‍ നിന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഫ്രാന്‍സിസ് മാര്‍പാപ്പ 2019 ല്‍ അബുദാബി സന്ദര്‍ശിച്ചതിനെതുടര്‍ന്നുള്ള ഉടമ്പടിയുടെ ഭാഗമായാണ് പെറുവിന് സഹായം നല്കിയിരിക്കുന്നത്. പാപ്പയുടെ അറബ് സന്ദര്‍ശനവേളയില്‍ അദ്ദേഹവും അല്‍ അസഹര്‍ ഗ്രാന്‍ഡ് ഇമാം ഷെയ്ക്ക് അഹമ്മദും ഇന്റര്‍റിലീജിയസ് സഹകരണത്തില്‍ ഒപ്പുവച്ചിരുന്നു.