കരുണ

“മക്കൾക്ക് മുമ്പിൽ കരുണ കാണിച്ചില്ലങ്കിൽ
അവർ നാളെ നമ്മളോടും കരുണ കാണിക്കില്ല.

മക്കൾക്ക് മുമ്പിൽ
മാതാപിതാക്കൾക്ക് കാണിക്കാവുന്ന കരുണയുടെ ഏറ്റവും നല്ല മാതൃകകൾ
വീടുകളിൽ വൃദ്ധരായവരോട് കാണിക്കുന്ന
പരിഗണനയും സ്നേഹവും തന്നെയാണ്.

കരുണ കാണിച്ചിട്ടു പോലും കരുണ ലഭിക്കാതെ വരുന്ന ഇക്കാലത്ത്…;
കരുണ കാണിക്കാതെ…..
കരുണ പ്രതീക്ഷിക്കരുത്.”

“മകനേ, പിതാവിനെ വാർദ്ധക്യത്തിൽ സഹായിക്കുക.
മരിക്കുന്നതു വരെ അവനു ദുഃഖമുണ്ടാക്കരുത്.”
( പ്രഭാഷകൻ 3 : 12 )

“ചെറുപ്പം മുതലേ ജ്ഞാനോപദേശം തേടുക. വാർദ്ധക്യത്തിലും നീ ജ്ഞാനം സമ്പാദിച്ചുകൊണ്ടിരിക്കും.”
( പ്രഭാഷകൻ 6 :18 )

“നിൻ്റെ കർത്തവ്യങ്ങൾ നിഷ്ഠയോടെ അനുഷ്ഠിക്കുക.
വാർദ്ധക്യം വരെ ജോലി ചെയ്യുക.”
( പ്രഭാഷകൻ 11 :20 )

“നിനക്കു ജന്മം നൽകിയ പിതാവിനെ അനുസരിക്കുക.
വൃദ്ധയായ അമ്മയെ നിന്ദിക്കരുത്.”
( സുഭാഷിതങ്ങൾ 23 : 22 )

“നിൻ്റെ പിതാവിൻ്റെ കൽപന കാത്തുകൊള്ളുക.
മാതാവിൻ്റെ ഉപദേശം നിരസിക്കുകയുമരുത്.”
( സുഭാഷിതങ്ങൾ 6 : 20 )

“പിതാവിൻ്റെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും.
അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും.”
( പ്രഭാഷകൻ 3 : 9 )
“നിൻ്റെ ദൈവമായ കർത്താവു തരുന്ന രാജ്യത്തു നീ ദീർഘകാലം ജീവിച്ചിരിക്കേണ്ടതിനു നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.”
( പുറപ്പാട് 20 : 12 )

✍🏻Jincy Santhosh