ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കത്തോലിക്കാസഭയിലെ മൂന്നു കര്‍ദിനാള്‍മാരുമായി ഇന്ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബവ, കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരുമായിട്ടാണ് നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നത്. രാജ്യത്തെ ഏറ്റവും ആദരണീയരായ കര്‍ദിനാള്‍മാരുമായി നേരിട്ട് സംവദിക്കാന്‍ കഴിഞ്ഞതില്‍ പ്രധാനമന്ത്രി സന്തോഷം രേഖപ്പെടുത്തിയതായി മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള അറിയിച്ചു. കര്‍ദിനാള്‍മാരും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍കൈയെടുത്തതു ഇദ്ദേഹമാണ്. രാജ്യത്തെ ക്രൈസ്തവര്‍ നേരിടുന്ന പ്രധാനപ്രശ്നങ്ങളും കത്തോലിക്കാസഭയുടെ വിവിധ ആവശ്യങ്ങളും കൂട്ടായി പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് കര്‍ദിനാള്‍മാര്‍ അറിയിച്ചു.
Home National News കര്‍ദിനാള്‍മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍