കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്ന് 76 ാം ജന്മദിനം

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്ന് 76 ാം ജന്മദിനം. ചങ്ങനാശ്ശേരി തുരുത്തി ആലഞ്ചേരി ഫിലിപ്പോസ്- മറിയാമ്മ ദമ്പതികളുടെ പത്തുമക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19 നാണ് ജനനം. പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം സെമിനാരിയില്‍ ചേര്‍ന്നു.

1972 ഡിസംബര്‍ 18 ന് മാര്‍ ആന്റണി പടിയറയില്‍ നിന്ന് വൈദികപ്പട്ടം സ്വീകരിച്ചു. 1986 മുതല്‍ ആറു വര്‍ഷക്കാലം കെസിബിസിയുടെ ആസ്ഥാനകേന്ദ്രമായ പിഒസിയുടെ ഡയറക്ടര്‍ ആയി സേവനം ചെയ്തു. പത്തുവര്‍ഷം വടവാതൂര്‍ സെമിനാരിയില്‍ദൈവശാസ്ത്ര അധ്യാപകനായിരുന്നു.

1996 ല്‍ തക്കല രൂപതയുടെ പ്രഥമ മെത്രാനായി. 1997 ഫെബ്രുവരി രണ്ടിനായിരുന്നു മെത്രാഭിഷേകം. 2011 മെയ് 29 ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 2012 ഫെബ്രുവരി 18 ന് കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ടു. മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാരില്‍ ഒരാളാണ് കര്‍ദിനാള്‍ ആലഞ്ചേരി.