സൃഷ്ടാവായ ദൈവം കുടുംബജീവിതത്തിലേക്ക് പുരുഷനെയും സ്ത്രീയെയും തെരഞ്ഞെടുത്ത് നിയോഗിച്ചിരിക്കുന്നത് രണ്ട് ഉത്തരവാദിത്തങ്ങൾ ഭരമേൽപ്പിച്ചാണ് .
1.ദമ്പതികൾ തങ്ങളുടെ ജീവിതാവസ്ഥകളിൽ ദൈവസ്നേഹം അനുഭവിച്ച് തങ്ങളുടെ ജീവിത വിശുദ്ധി വഴി പങ്കാളിയെ വിശുദ്ധീകരിക്കുക. 2.ദൈവഭക്തരായ മക്കൾക്ക് ജന്മം നൽകി ദൈവത്തിനായി വളർത്തുക.
വിവാഹിതരുടെ ദാമ്പത്യ ധർമ്മാനുഷ്ഠാനം ദൈവതിരുമുമ്പാകെ നടത്തുന്ന പരിശുദ്ധമായ ഒരു ബലിയർപ്പണം ആണ്. ഈ ബലി പരികർമ്മം ചെയ്യപ്പെടുന്നത് കുടുംബങ്ങളിലാണ്. ഇവിടെ ദമ്പതിമാർ പരസ്പരം പരികർമ്മികൾ ആകുന്നു .
ബലിവേദി അവരുടെ കിടക്കയും ബലി വസ്തുക്കൾ അവരുടെ ശരീരവും മനസ്സും ആത്മാവും ആകുമ്പോൾ ഒരു കുഞ്ഞിനെ തീവ്രമായി ആഗ്രഹിച്ചു കൊണ്ട് വിശുദ്ധിയോടെ ദാമ്പത്യ സംയോഗം നടത്തുമ്പോൾ വിശുദ്ധരായ കുഞ്ഞുങ്ങൾ ജനിക്കുന്നു. ഒരു കുഞ്ഞി൯െറയും ജനനം ആകസ്മികം ആകരുത് .
കുഞ്ഞിന് ജന്മം നൽകുന്ന ദാമ്പത്യ സംയോഗ സമയത്ത് ദമ്പതികൾ കാണുന്ന കാഴ്ചകൾ,ചുറ്റുപാടുകൾ കുട്ടികളുടെ മാനസിക വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ആടുമാടുകൾ ഇണചേരുന്ന സാഹചര്യത്തി൯െറ വിവരണത്തിലൂടെ ദൈവം നമുക്ക് അത് വെളിപ്പെടുത്തിതരുന്നു.
” യാക്കോബ് ഇല വി൯െറയും ബദാമി ൯െറയും ആഴിഞ്ഞിലി൯െറയു൦ പച്ച കമ്പുകൾ വെട്ടിയെടുത്ത് അവയിൽ അങ്ങിങ്ങ് വെളുപ്പ് കാണത്തക്കവിധം തൊലിയുരിഞ്ഞു കളഞ്ഞു. താൻ തൊലിയുരിഞ്ഞു മാറ്റിയ കമ്പുകൾ ആടുകൾ വെള്ളം കുടിക്കുന്ന പാത്തികളിൽ അവരുടെ മുൻപിൽ അവൻ കുത്തി നിർത്തി .വെള്ളം കുടിക്കാൻ വരുമ്പോഴാണ് അവർ ഇണചേരാറുള്ളത്. ആടുകൾ ഈ കമ്പു
കളുടെ മുൻപിൽ ഇണചേർന്നു അവയ്ക്ക് പൊട്ടും പുളളിയും വരയുമുള്ള കുട്ടികളുണ്ടായി. (ഉല്പത്തി 30: 37-39)
ഇണചേർന്ന സമയത്തെ കാഴ്ചകൾ ആടുമാടുകളെ ഇത്രമാത്രം സ്വാധീനിക്കുന്നുണ്ടെങ്കിൽ, ദൈവമക്കൾ ആയ നമ്മുടെ സാഹചര്യങ്ങളും മാനസിക വ്യാപാരങ്ങളും എത്രമാത്രം കുട്ടികളെ സ്വാധീനിക്കു൦….?
കുഞ്ഞ് ഗർഭാശയത്തിൽ രൂപംകൊള്ളുമ്പോൾ തന്നെ ‘ഭർത്താവ് ‘ ‘ഭാര്യ’ എന്നത് മാറി ‘മാതാവ്’ ‘പിതാവ് ‘എന്ന പദവിയിലേക്ക് ദമ്പതികൾ എത്തുന്നു .തുടർന്ന് ഒമ്പത് മാസങ്ങൾ കുട്ടി ഉദരത്തിൽ വളരുന്നതോടൊപ്പം ഭർത്താവും ഭാര്യയും ‘മാതാപിതാക്കൾ ‘എന്ന അഭിഷേകത്തിലേക്ക് വളരുകയാണ് .
നാളത്തെ തലമുറ ഓരോ കുടുംബത്തെയും സംഭാവനയാണ് .സൃഷ്ടാവിനോട് ചേർന്ന് സൃഷ്ടികർമ്മത്തിൽ പങ്കാളികളാകു൬, അറിവിലും ആദ്ധ്യാത്മികതയിലു൦ പക്വതയുള്ള ദമ്പതിമാർ ആയി ,സ്നേഹത്തിൻെറ പൂർണ്ണതയിൽ മറ്റൊരു ജീവൻെറ തുടിപ്പ് സംജാതമാകട്ടെ.
“വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകു൦”
(ജ്ഞാനം 6:10)
✍🏻Jincy Santhosh