വാഷിംങ്ടണ്‍: കൊറോണയുടെ ഭീതിയില്‍ കൂടുതല്‍ അമേരിക്കക്കാരും പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുകയാണെന്ന് സര്‍വ്വേ. വല്ലപ്പോഴും പ്രാര്‍ത്ഥിക്കുന്നവരും ഒരിക്കല്‍ പോലും പ്രാര്‍ത്ഥിച്ചിട്ടില്ലാത്തവരും പ്രാര്‍ത്ഥനയിലാണെന്ന് സര്‍വ്വേ പറയുന്നു. പ്യൂ റിസേര്‍ച്ച് സെന്റര്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമ്പത്തിയഞ്ച് ശതമാനം അമേരിക്കക്കാരും പ്രാര്‍ത്ഥനയിലാണ്. ഇതില്‍ മൂന്നില്‍ രണ്ടും അതായത് 68 ശതമാനവും കത്തോലിക്കരുമാണ്. മാര്‍ച്ച് 19 നും 24 നും ഇടയില്‍ 11,537 പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്കിടയിലാണ് പഠനം നടന്നത്.