കൂട്ടിക്കല്‍: പാലാ രൂപതയുടെ കൂട്ടിക്കല്‍ റിലീഫ് മിഷന് പദ്ധതിയുടെ ഭാഗമായി അടിയന്തിര സഹായമായി പതിനായിരം രൂപ വീതം അമ്പതുകുടുംബങ്ങള്ക്ക് വിതരണം ചെയ്തു. അമ്പതുപേര്‍ക്ക് ഒന്നാം ഘട്ടത്തില്‍ സഹായം നല്കിയതിന്റെതുടര്ച്ചയായിട്ടാണ് അമ്പതുവീടുകള്ക്കൂ കൂടി സാമ്പത്തികസഹായം നല്‍കിയത്. ഇടവകപള്ളിയും പഞ്ചായത്തും തയ്യാറാക്കിയ അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റിലുള്ളവര്‍ക്കാണ് സഹായധനം നല്‍കിയത്. കൂട്ടിക്കലിന്റെ പുനര്‍നിര്‍മ്മിതിക്ക് സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ പാലാ രൂപത സന്നദ്ധമാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു.