കൃപ

പത്രോസിൻ്റെ വലയിൽ
ക്രിസ്തുവിൻ്റെ കരസ്പർശമേറ്റപ്പോൾ
അത് പൊട്ടുമാറ് മത്സൃം നിറഞ്ഞു.

തിരിച്ചറിയുക;
ക്രിസ്തു നിൻ്റെ ജീവിതത്തിൽ വരുമ്പോൾ
നിൻ്റെ വലകൾക്ക് താങ്ങാനാകാത്ത
കൃപകൾ കൊണ്ട് നീ നിറയും.
നീ അറിയാത്തവർ പോലും നിന്നെ തേടിയെത്തും.

ക്രിസ്തുവിൻ്റെ കൃപകൾ കൊണ്ട് നിറഞ്ഞ വല വലിച്ചു കയറ്റാൻ നിനക്കാകാതെ വരും.
നിനക്ക് നിൻ്റെ കൂട്ടാളികളെ,
കുടുംബാഗങ്ങളെ, നിൻ്റെ ശത്രുക്കളെ,
എന്തിനേറെ…, നീ അറിയാത്തവരെ വരെ
വിളിക്കേണ്ടതായി വരും.

അവൻ്റെ കൃപകൾ സ്വീകരിച്ച തിരിച്ചറിവിൽ
നീ പോലുമറിയാതെ നീ വിളിച്ചു പറയും.
“എൻ്റെ നിരാശയുടെ രാത്രികളിൽ
എനിക്ക് കാണാൻ കഴിയാത്തത്
അവൻ്റെ പ്രകാശ പകലുകളിൽ ഞാൻ കണ്ടു. “

ഓർക്കുക…നിരാശയുടെ ഇരുട്ടിൽ നിന്ന്
പ്രത്യാശയുടെയും നേട്ടത്തിൻ്റെയും
പകൽ വെളിച്ചത്തിലേക്ക്
ഒരു തിരിച്ചറിവിൻ്റെ ദൂരമേയുള്ളൂ.

✍🏻Jincy Santhosh