കേരളം

കേരളം ലോകജനതയ്ക്ക് മുഴുവനും ആകർഷണീയതയുടെ നാടാണെങ്കിലും മലയാളികൾക്കു മാത്രം എന്തുകൊണ്cടോ സ്വന്തം നാട് അന്യമാകുന്നതു പോലെ !…
മലയാളമറിയാത്തവരുടെ വാസസ്ഥലമായി കേരളം മാറിക്കൊണ്ടിരിക്കുന്നു.
മലയാളത്തനിമയ്ക്ക് മങ്ങലേൽക്കുന്ന കാഴ്ചകളാണെങ്ങും.
ഇന്നത്തെ ഉന്നതരെല്ലാം ഇന്നലെയുടെ വിയർപ്പിൻ്റെ ‘സുഗന്ധമുള്ളവരാണുന്നത് അഭിമാനത്തോടെ നാമോർക്കണം.
മലയാളം പഠിച്ചാൽ പെരുവഴിയാകുമെന്നുള്ള ‘മഹാ പാണ്ഡിത്യം’ നമ്മുടെ തലമുറകളിലേക്കെത്തുന്നത് ദുരന്തത്തിൻ്റെ നാന്ദി മാത്രമാണെന്ന് തിരിച്ചറിയണം.
‘ പുറത്തു ‘ പോകാനായി മാത്രം ‘അകത്തു ‘പഠനം നടത്തുന്ന നാളെയുടെ തലമുറ കേരളത്തിൻ്റെ പരാജയമായി മാറാം.
നാടിനെയറിഞ്ഞും നാട്ടാരെയറിഞ്ഞും നാട്ടിലുള്ളതിനെയറിഞ്ഞും മക്കൾ വളരണം.
ഭാരമേറിയ പാഠപുസ്തകസഞ്ചി മാറണം;
ആഴമേറിയ പഠനങ്ങൾ കൊണ്ട് പുസ്തകങ്ങൾ ചെറുതാണെം.
നമ്മുടെ മക്കൾ നമ്മുടെ നാടിനെ പ്രണയിച്ചെങ്കിൽ മാത്രമേ കേരളം വളരൂ.
സഹജരിൽ നന്മ കാണാനുള്ള ഒരു കണ്ണും,
അതേറ്റു പറയാനൊരു നാവും നിനക്കുണ്ടോ…?
നീ അതു ചെയ്യുന്നുവെങ്കിൽ തീർച്ചയായും
നീ ഭൂമിയിലെ സമാധാന സ്ഥാപകനാണ്.
തനിക്കൊപ്പമോ തന്നേക്കാളും ഉയരത്തിലോ, ആരെയും വളരാൻ അനുവദിക്കാത്ത ഒരു മാനസിക ഭാവം നിന്നിലുണ്ടോ…?
ഓർക്കുക… നിൻ്റെ ആത്മീയ ജീവിതം പെരുന്തച്ചൻ്റെ ഉളി പോലെ മൂർച്ചയേറിയതാണ്.
ഈ സങ്കുചിത ചിന്ത നിങ്ങളെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതികളെ തകിടം മറിക്കും.
കാരണം…. വളർത്താൻ മനസ്സില്ലാത്തവൻ വളരാനും കഴിയാത്തവനാണ്…..!!
പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ച ദൈവം തൻ്റെ സൃഷ്ടികർമ്മത്തിനു ശേഷം
സൃഷ്ടികളെ നോക്കി കണ്ടിട്ട് നടത്തിയ വിലയിരുത്തൽ ” എല്ലാം നന്നായിരിക്കുന്നു” എന്നാണ്.
ജീവിത വഴികളിൽ ചുറ്റുപാടുകളെ നോക്കി..,
സഹജീവിതങ്ങളെ നോക്കി…..
സ്വജീവിതത്തെ നോക്കി….
എല്ലാം നന്നായിരിക്കുന്നു ,എല്ലാം ശരിയാവും,
ഞാൻ / നീ അനുഗ്രഹിക്കപ്പെടും
എന്നൊക്കെ ഹൃദയപൂർവ്വം പറയാൻ ..
നന്മകളെ നാവിലേറ്റാൻ പഠിച്ചാൽ….
നിൻ്റെ ‘നാളെ ‘കൾ നന്മകളാൽ സമൃദ്ധമാകും.
✍🏻Jincy Santhosh