കൊറോണ ഐകദാര്‍ഢ്യം ;പതാക പാതി താഴ്ത്തിക്കെട്ടി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലും ലോകമെങ്ങുമുളള കൊറോണ വൈറസ് ബാധിതരോടുള്ള ഐകദാര്‍ഢ്യത്തിന്റെ പ്രതീകമായി വത്തിക്കാന്‍ പതാക പാതി താഴ്ത്തിക്കെട്ടി.

പകര്‍ച്ചവ്യാധിയുടെ ഇരകളോടുള്ള അടുപ്പത്തിന്റെയും ഇറ്റലിയിലും ലോകമെങ്ങുമുള്ള പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലും ഐകദാര്‍ഢ്യം പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്രകാരം ചെയ്തിരിക്കുന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണി ഇന്നലെ പത്രപ്രവര്‍ത്തകരോട് പറഞ്ഞു.

ഇതിനിടയില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്വിസെപ്പെ കോണ്‍ടെയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതലായി കൊറോണ മരണങ്ങള്‍ നടന്നിരിക്കുന്നത് ഇറ്റലിയിലാണ്.