കൊളോണ്‍: കൊറോണ പടര്‍ന്നുപിടിക്കുമ്പോള്‍ ഭവനരഹിതര്‍ക്കായി അന്തിയുറങ്ങാന്‍ സെമിനാരി തുറന്നുകൊടുത്തുകൊണ്ട് കര്‍ദിനാള്‍ റെയ്നര്‍ മരിയ ക്രിസ്തുസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി. അതിരൂപതയുടെ സെമിനാരിയാണ് കൊറോണകാലത്ത് അദ്ദേഹം വിട്ടുകൊടുത്തിരിക്കുന്നത്. ഭാഗികമായി സെമിനാരിയുടെ പണികള്‍ നടന്നുകൊണ്ടിരിക്കുകയുമാണ്.വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് പോയ സാഹചര്യത്തിലും ക്ലാസുകള്‍ നടക്കാത്തതുകൊണ്ട് സെമിനാരി ഒഴിഞ്ഞുകിടക്കുകയുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സെമിനാരി വിട്ടുകൊടുക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. താമസത്തിന് പുറമെ ഭക്ഷണവും നല്‍കുന്നുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഡൈനിംങ് ഹാളില്‍ വന്നിരുന്ന് ഭക്ഷണം കഴിക്കാനുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.