കൊറോണ; വിശ്വാസത്തിന് മുമ്പില്‍ വലിയ വെല്ലുവിളി: മ്യാന്‍മര്‍ കര്‍ദിനാള്‍

മ്യാന്‍മര്‍: കൊറോണ വൈറസ് പകര്‍ച്ച വ്യാധി നമ്മുടെ വിശ്വാസത്തിന് വലിയ വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണെന്ന് മ്യാന്‍മര്‍ കര്‍ദിനാള്‍ ചാള്‍സ് ബോ. ഏഷ്യയിലെ മുതിര്‍ന്ന കര്‍ദിനാള്‍മാരില്‍ ഒരാളും ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഫെഡറേഷന്‍ പ്രസിഡന്റുമാണ് കര്‍ദിനാള്‍ ചാള്‍സ് ബോ. നമ്മള്‍ ജീവിക്കുന്ന ഈ ഗ്രഹം മുറിവേറ്റിരിക്കുന്നു. അദൃശ്യമായ വൈറസാല്‍ നാം മുറിവേറ്റിരിക്കുന്നു. പൊതുസമൂഹത്തിന്റെ ദു:ഖത്തിന് കാരണമായിരിക്കുന്നു. ഈ പകര്‍ച്ചവ്യാധി ദൈവത്തിന്റെ ശിക്ഷയാണെന്ന് വിശ്വസിക്കുകയും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ നമ്മുടെ വിശ്വാസം സ്ഥിരമായി നിലനില്‌ക്കേണ്ടത് ദൈവം ഒരിക്കലും ശിക്ഷിക്കുന്നവനല്ല എന്നാണ്. ഇത്തരം വെല്ലുവിളികള്‍ക്ക് മുമ്പില്‍ വിശ്വാസം നഷ്ടപ്പെടുത്താന്‍ വളരെഎളുപ്പമാണ് പക്ഷേ നാം വിശ്വാസസ്ഥിരതയുള്ളവരായിരിക്കണം. ദൈവം നമ്മോട് കരുണയുള്ളവനാണ് എന്നാണ് വിശുദ്ധ ഫൗസ്റ്റീനയിലൂടെ നമുക്ക് കിട്ടി.യിരിക്കുന്ന സന്ദേശങ്ങളെന്നും കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു കരുണയെന്നത് പുതിയ ലിറ്റര്‍ജിയാണ്. നാം എല്ലാവരും ഒന്നായിരിക്കുന്നു. സഭയെന്നത് , പള്ളിയെന്നത് കല്ലുകള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയിരിക്കുന്ന ഒന്നല്ല. കാരുണ്യത്തിന്റെ പ്രവൃത്തികളിലൂടെയാണ് ദേവാലയവും സഭയും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അവരെ ഓര്‍മ്മിക്കാനുമുള്ള അവസരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.