കോവിഡ്: ഇറ്റലിയില്‍ കന്യാസ്ത്രീമാരുടെ മരണം തുടര്‍ക്കഥയാകുന്നു

വത്തിക്കാന്‍ സിറ്റി: ഇറ്റലിയില്‍ കോവിഡ് 19 വ്യാപകമാകുമ്പോള്‍ ഒടുവില്‍ ലഭിച്ച വാര്‍ത്ത അനുസരിച്ച് ആറു കന്യാസ്ത്രീകള്‍ കൂടി മരണമടഞ്ഞു. ലിറ്റില്‍ മിഷനറി സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി മദര്‍ ഹൗസിലെ കന്യാസ്ത്രീകളാണ് മരണമടഞ്ഞത്. നാല്പത് സിസ്റ്റേഴ്‌സ് ഉള്ള ഈ കോണ്‍വെന്റില്‍ പാതിയോളം കന്യാസ്ത്രീമാര്‍ക്ക് കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇറ്റലിയില്‍ കോവിഡ് 19 ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ചിരിക്കുന്നത് കോണ്‍വെന്റുകളിലാണ്. പതിനായിരത്തിലേറെ ആളുകള്‍ ഇതുവരെ കോവിഡ് ബാധിച്ച് ഇറ്റലിയില്‍ മരണമടഞ്ഞിട്ടുണ്ട്.