നെടുംകുന്നം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പള്ളിവക ആംബുലന്‍സ് പഞ്ചായത്തിന് വിട്ടുനല്‍കിയ ചമ്പക്കര പള്ളിയുടെ സ്നേഹപ്രവൃത്തി പരക്കെ പ്രശംസിക്കപ്പെടുന്നു. ആംബുലന്‍സിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന അവസരത്തിലാണ് വികാരി ഫാ. തോമസ് പ്ലാപ്പറമ്പില്‍ ഇപ്രകാരമൊരു തീരുമാനമെടുത്തത്. ഡ്രൈവര്‍ ബെന്നിച്ചന് കാടാശ്ശേരിയുടെ മുഴുവന്‍ സമയ സേവനവും കൂടിയാണ് നെടുംകുന്ന് പഞ്ചായത്തിന് നല്‍കിയിരിക്കുന്നത്. പഞ്ചായത്തിന് രണ്ടു ആംബുലന്‍സ് ഉണ്ടായിട്ടും മതിയാകാതെ വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം പള്ളി കൈക്കൊണ്ടത്.