കോവിഡ് രോഗികളുടെ ആത്മീയാവശ്യങ്ങള്‍ക്കായി ബോസ്റ്റണ്‍ അതിരൂപത വൈദികരുടെ ടീം രൂപീകരിച്ചു

ഡെന്‍വര്‍: കോവിഡ് രോഗബാധിതരായി ആശുപത്രികളില്‍ കഴിയുന്നവരുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബോസ്റ്റണ്‍ അതിരൂപത വൈദികരുടെ ഒരു ടീം രൂപീകരിച്ചു.

ഹോസ്പിറ്റലുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം. മരണാസന്നര്‍ക്ക് രോഗീലേപനം നല്കുക തുടങ്ങിയ ശുശ്രൂഷകളാണ് ഇവര്‍ നിര്‍വഹിക്കുന്നത്. 80 പേരടങ്ങുന്നതാണ് ടീം. ഇതില്‍ 30 പേരാണ് ഇപ്പോള്‍ ശുശ്രൂഷയ്ക്കായി ഇറങ്ങിതിരിച്ചിരിക്കുന്നത്. ഏപ്രില്‍ 18 മുതല്‍ ഈ ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചിരുന്നു.

നമ്മുടെ വൈദികരോട് നാം കടപ്പെട്ടിരിക്കുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും മരണാസന്നര്‍ക്ക് രോഗീലേപനം നല്കുകയും ചെയ്യുന്ന ശുശ്രൂഷ നിര്‍വഹിക്കുകയാണ് അവര്‍. കര്‍ദിനാള്‍ സീന്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ഏപ്രില്‍ 24 വരെ 9000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.