വത്തിക്കാന്‍സിറ്റി: കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോ. സിസ്റ്റര്‍ ഏഞ്ചലിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഫോണ്‍ ചെയ്ത് സേവനങ്ങളുടെ പേരില്‍ അഭിനന്ദിക്കുകയും കോവിഡ് വ്യാപനത്തിന് ശേഷം കണ്ടുമുട്ടാമെന്ന് വാക്ക് നല്കുകയും ചെയ്തു. സിസ്‌റ്റേഴ്‌സ് ഓഫ് ദ റെഡീമര്‍ സഭാംഗമായ സിസ്റ്റര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സ്വദേശിയാണ്. പതിനാറ് വര്‍ഷമായി ഇറ്റലിയില്‍ ജീവിക്കുന്നു. അഭയാര്‍ത്ഥികളുടെ ക്ഷേമത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ സിസ്റ്റര്‍ കാഴ്ചവച്ചിട്ടുണ്ട്. കോവിഡ് 19 രോഗബാധിതരായവരെ വീടുകളില്‍ ചെന്ന് ശുശ്രൂഷിക്കുന്ന കടമയാണ് സിസ്റ്റര്‍ ഏറ്റെടുത്തിരിക്കുന്നത്. ബെര്‍ഗോമ രൂപതയിലെ ലൊംബാര്‍ദി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. കോവിഡ് ബാധിച്ച് 25 വൈദികര്‍ മരിച്ചത് ഇവിടെയാണ്.