സാവോ പൗലോ:കോവിഡ് 19 ന്റെ വിളയാട്ടത്തില്‍ ബ്രസീലില്‍ വച്ച് ഇന്ത്യന്‍ വൈദികന് മരണമടഞ്ഞു. ഗോവ സ്വദേശിയായ ഫാ. മാരിയോ മോണ്ടെ ആണ് കോവിഡ് ബാധിതനായി മരണമടഞ്ഞത്. 81 വയസായിരുന്നു.
നാല്പത് വര്‍ഷമായി ബ്രസീലില്‍ മിഷനറി വൈദികനായി സേവനം ചെയ്യുകയായിരുന്നു. സിസ്റ്റേഴ്സ് ഓഫ് ദ ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് നടത്തുന്ന സ്കൂളിന്റെ ചാപ്ലയിനായി സേവനം ചെയ്തുവരികയായിരുന്നു ഫാ. മാരിയോ.