ക്രൈസ്തവ മതപീഡനം; രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടത് അഞ്ച് പേര്‍

കുന്തി: ക്രൈസ്തവ മതപീഡനത്തിന്റെ ഇരകളായി കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടത് അഞ്ചു പേര്‍. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ജാര്‍ഖണ്ഡ്, കുന്തി ജില്ലയിലെ സുമന്‍ മുണ്ട എന്ന 25 കാരിയാണ് കൊല്ലപ്പെട്ടത്.

ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ നിരന്തരം അപമാനങ്ങള്‍ക്ക് വിധേയയായി കഴിഞ്ഞിരുന്ന യുവതിയായിരുന്നു സുമന്‍. ജൂലൈ 19 ന് വീടിന് സമീപത്തെ വിജനമായ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിലാണ് സുമനെ കണ്ടെത്തിയത്.

ജൂണ്‍ 24 നാണ് മറ്റൊരു ക്രിസ്തീയ വിശ്വാസിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റാംജി മുണ്ട എന്ന 27 കാരനാണ് അന്ന് കൊല്ലപ്പെട്ടത് ആറുവര്‍ഷം മുമ്പാണ് റാംജി ക്രിസ്തീയ വിശ്വാസം സ്വീകരിച്ചത്. അന്നുമുതല്‍ ഹൈന്ദവതീവ്രവാദികളുടെ ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.

വിശ്വാസികള്‍ ഭയത്തിലാണ്. ഞങ്ങള്‍ ചിതറിക്കപ്പെട്ടിരിക്കുന്നു. ബിഷപ് ബിനയ് കാണ്ടുലാന പറഞ്ഞു. വ്യക്തിയുടെ വിശ്വാസം ദൈവത്തിന്റെ സൃഷ്ടിയാണ്. നമുക്കെല്ലാവരെയും ബഹുമാനിക്കാന്‍ കഴിയണം. ചില നിക്ഷിപ്ത താല്പര്യക്കാര്‍ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി മതപീഡനം അഴിച്ചുവിടുകയാണ്. ഇത്തരം കൊലപാതകങ്ങള്‍ അപലപനീയമാണ്. അമൂല്യമായ ജീവനുകളാണ് നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ നഷ്ടപ്പെടുന്നത്. അദ്ദേഹം പറഞ്ഞു..