ഹോംങ് കോംഗ്: കോവിഡുകാലത്തും ചൈനയില്‍ കുരിശുനീക്കം ചെയ്യല്‍ തുടരുന്നുവെന്ന് വാര്‍ത്തകള്‍. അന്‍ഹുയി രൂപതയിലെ രണ്ടു ദൈവാലയങ്ങളില്‍ നിന്നാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം കുരിശുനീക്കം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 27 ന് യൂകാന്‍ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഔര്‍ ലേഡി ഓഫ് ദ റോസറി ചര്‍ച്ചിലെ കുരിശാണ് നീക്കം ചെയ്തതില്‍ ഒന്ന്. ഗവണ്‍മെന്റില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന ദേവാലയമാണ് ഇത്. എന്നാല്‍ വൈദികരോ കന്യാസ്ത്രീകളോ ഇവിടെ മതപരമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നില്ല. അല്മായരാണ് ഇവിടെ കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കുരിശു നീക്കം ചെയ്യുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദേവാലയ കെട്ടിടം മിനുക്കുപണികള്‍ നടത്തുന്നതിനുള്ള അനുവാദത്തിനായി ഇടവകക്കാര്‍ അധികാരികളെ സമീപിച്ചിരുന്നു. തുടര്‍ന്ന് അധികാരികള്‍ ദേവാലയത്തിലെത്തുകയും കുരിശുനീക്കം ചെയ്യുകയുമായിരുന്നു. ഉന്നതാധികാരികളില്‍ നിന്ന് അനുവാദം കിട്ടിയ മട്ടിലായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍.
എന്നാല്‍ നിയമാനുസൃതമായ രേഖകളൊന്നും അവര്‍ കാണിച്ചുമില്ല. പ്രൊട്ടസറ്റന്റ് ദേവാലയത്തിലെയും കുരിശു നീക്കം ചെയ്തിട്ടുണ്ട്.
2018 മുതല്ക്കാണ് ചൈനയില്‍ കുരിശുനീക്കം ചെയ്യല്‍ ആരംഭിച്ചത്.