ക്വിങ് ദാവോ: ചൈനീസ് പേട്രിയോട്ടിക് അസോസിയേഷന് പുതിയ മെത്രാനെ വാഴിച്ചു. തോമസ് ചെന്‍ ടിയാന്ഹോയാണ് ക്വിങ് ദാവോയുടെ പുതിയ മെത്രാന്. ബിഷപ് ഫാങ് ചിന്േേങ്യാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്വിങ് ദാവോ കത്തീ്ഡ്രല്‍ വച്ചായിരുന്നു മെത്രാഭിഷേകച്ചടങ്ങുകള്‍.
ചൈനയിലെ കത്തോലിക്കാസഭ രണ്ടു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വത്തിക്കാനോട്് വിധേയത്വം പ്രകടിപ്പിക്കുന്ന അണ്ടര്‍ഗ്രൗണ്ട് സഭയും ചൈനീസ് ഭരണകൂടത്തോട് വിധേയത്വം പുലര്‍ത്തുന്ന ചൈനീസ് പേട്രിയോട്ടിക് അസോസിയേഷനും. ചൈനയിലെ മെത്രാന്മാരെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാനും ചൈനീസ് ഭരണകൂടവും തമ്മില്‍ ഉടമ്പടിവച്ചത് രണ്ടുവര്‍ഷം മുമ്പായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഉടമ്പടി പുതുക്കുകയും ചെയ്തിരുന്നു.
ബിഷപ് ചെന്‍ ക്വിങ് ദാവോയുടെ ബിഷപ്പായി ആദ്യം നിയമിക്കപ്പെട്ടത് 2019 നവംബര്‍ 19 നായിരുന്നു. ബിഷപ്് ഗ്വിസെപ്പെ ലിയുടെ പിന്‍ഗാമിയായിട്ടായിരുന്നു നിയമനം. വത്തിക്കാന്റെ അനുമതിയോടെയായിരുന്നു ബിഷപ് ലീ മെത്രാനായത്.