ബെയ്ജിംങ്: സൂം പ്ലാറ്റ്ഫോമിലൂടെ ശുശ്രൂഷകള്‍ നടത്തിക്കൊണ്ടിരിക്കവെ പോലീസ് അധികാരികളുടെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരികളുടെയും റെയ്ഡ് . തുടര്‍ന്ന് ശുശ്രൂഷകള്‍ നിര്‍ത്തിവയ്ക്കാനും അവര്‍ ആവശ്യപ്പെട്ടു. ഷെന്‍സ് ഹെന് നഗരത്തിലെ ട്രിനിറ്റി ഗോസ്പല്‍ ഹാര്‍വെസ്റ്റ് ചര്‍ച്ചിലാണ് ഈ സംഭവം നടന്നത്. ജൂലൈ 11 നാണ് ഇത് നടന്നത്.
സമാനമായ സംഭവം ഇതിന് മുമ്പും നടന്നിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ സൂം പ്ലാറ്റ് ഫോമിലൂടെ ശുശ്രൂഷകളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തത് ഉദാഹരണം. 97 മില്യന്‍ ക്രൈസ്തവര്‍ ചൈനയിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഈ ക്രൈസ്തവരെ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഭയക്കുന്നുണ്ട്. തന്മൂലം കര്‍ശനമായ നിയമങ്ങളാണ് ക്രൈസ്തവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ബൈബിള്‍ ആപ്പുകളും ക്രിസ്ത്യന്‍ വീചാറ്റ് പബ്ലിക് അക്കൗണ്ടുകളും അടുത്തയിടെ നീക്കം ചെയ്തതും വാര്‍ത്തയായിരുന്നു.