ജര്‍മ്മനിയിലെ കോണ്‍വെന്റില്‍ 76 കന്യാസ്ത്രീകള്‍ക്ക് കോവിഡ് പോസിറ്റീവ്

നെതര്‍ലാന്റ്: ജര്‍മ്മനിയിലെ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഓഫ് ദ മാര്‍ട്ടിയര്‍ സെന്റ് ജോര്‍ജ് കോണ്‍വെന്റിലെ 76 കന്യാസ്ത്രീകള്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
ആര്‍ക്കും ഹോസ്പിറ്റലില്‍ പോകേണ്ട ആവശ്യം വന്നിട്ടില്ലെന്നും അതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും സുപ്പീരിയര്‍ സിസ്റ്റര്‍ മരിയ കോര്‍ഡിസ് പറ്ഞ്ഞു. 85 കന്യാസ്ത്രീകള്‍ക്ക് ടെസ്റ്റ് നെഗറ്റീവാണ്. ഇവരെ കൂടാതെ ജോലിക്കാരായ 160 പേര്‍ കൂടി കോണ്‍വെന്റിലുണ്ട്. അവരുടെ റിസള്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്നും സിസ്റ്റര്‍ മരിയ പറഞ്ഞു.