ജിഹാദികള്‍ തകര്‍ത്ത ഇറാക്ക് ദേവാലയം പുനരുദ്ധരിച്ചു

മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധിനിവേശ കാലത്ത് തകര്‍ക്കപ്പെട്ട സെന്റ് ജോര്‍ജ് ആശ്രമവും ദേവാലയവും പുനരുദ്ധരിച്ചു. അമേരിക്കയുടെയും ക്രൈസ്തവ ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇസ്ലാമിക് അധിനിവേശത്തിന്റെ ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ക്രൈസ്തവരുടെ ജീവിതം വീണ്ടും പഴയസ്ഥിതിയിലേക്ക് എത്തിച്ചേരുന്നതിന്റെ അടയാളമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.