ബ്രസീല്‍: ബിഷപ് പെറി കാസല്ഡാലിഗ ദിവംഗതനായി. 92 വയസുണ്ടായിരുന്നു. ക്ലരീഷ്യന്‍ സഭാംഗമായിരുന്ന ഇദ്ദേഹം സ്വന്തം ജനതയ്ക്ക് വേണ്ടി തന്റെ ജീവിതം ഉഴിച്ചുവച്ച വ്യക്തിയായിരുന്നു.
സ്പെയ്ന്‍ കാരനായ ബിഷപ് 1968 ലാണ് ബ്രസീലില്‍ എത്തിയത്. പിന്നീടൊരിക്കലും തന്റെ ജന്മനാട്ടിലേക്ക് അദ്ദേഹം തിരിച്ചുപോയില്ല, പെറ്റമ്മയുടെ ശവസംസ്കാരത്തിന് പോലും. സ്വന്തമായി അദ്ദേഹത്തിന് ടിവിയോ ഫ്രിഡ്ജോ ഉണ്ടായിരുന്നില്ല. എല്ലാവര്ക്കും അവ രണ്ടും സ്വന്തമായി ക്കഴിയുമ്പോള്‍ മാത്രമേ താന്‍ ഉപയോഗിക്കു എന്നായിരുന്നു അക്കാര്യത്തെക്കുറിച്ചുളള അദ്ദേഹത്തിന്റെ തീരുമാനം. ബ്രസീലിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടിയായിരുന്നു ബിഷപ് ജീവിച്ചിരുന്നത്. വത്തിക്കാനുമായി അസ്വാരസ്യങ്ങളും അദ്ദേഹം പുലര്‍ത്തിയിരുന്നു.