തീക്ഷണത

ഓശാന ആരവങ്ങൾക്കിടയിലും
പീലാത്തോസിൻ്റെ മുമ്പിൽ സ്വയം ന്യായീകരിക്കാതെ
നിശബ്ദനായി നിന്ന ക്രിസ്തു
എന്തേ ജറുസലേം ദേവാലയത്തിൽ ചാട്ടവാറെടുത്തത്…..?

തൻ്റെ പിതാവിൻ്റെ ആലയത്തെക്കുറിച്ചുള്ള വലിയൊരു തീക്ഷണത ക്രിസ്തുവിനുണ്ടായിരുന്നു.
ദൈവത്തിൻ്റെ ആലയത്തെക്കുറിച്ച് ….,
ദൈവിക കാര്യങ്ങളെക്കുറിച്ച് അവനുണ്ടായിരുന്ന തീക്ഷണത ഇന്നു നമുക്കുണ്ടോ…?

യേശുവിൻ്റെ പീഡാസഹന മരണ ഉത്ഥാന രഹസ്യങ്ങൾ ദേവാലയത്തെക്കുറിച്ചുള്ള സങ്കല്പം തന്നെ മാറ്റിയെഴുതി.
പഴയ നിയമത്തിൽ കല്ലും മണ്ണും കൊണ്ട് നിർമിച്ച ദേവാലയം,
പുതിയ നിയമ ഭാഷ്യത്തിൽ ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യ ശരീരമാണ്.
അത് കർത്താവ് വില കൊടുത്ത് വാങ്ങിയതാണ്.
“നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല.
നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്.”
( 1 കോറിന്തോസ് 6 : 20 )

ദൈവാലയത്തെ വിശുദ്ധമായും ആദരവോടെയും കാണുന്ന നമ്മൾ
സ്വന്ത ശരീരത്തെയും അതേ വിശുദ്ധിയിലും ആദരവിലും കാത്തുസൂക്ഷിക്കണം.

ഉയർന്ന വില കൊടുത്ത് വാങ്ങിയത് ഏറ്റവും ശ്രേഷ്ഠമായി സൂക്ഷിക്കണ്ടത് ആവശ്യവുമാണ്.
ദേവാലയത്തിന് നൽകുന്ന ആദരവ്
ശരീരത്തിനും നൽകിയാൽ….
വിശുദ്ധി നിനക്ക് കൈയ്യെത്തും ദൂരത്താണ്.

✍🏻Jincy Santhosh