മരണഭയം കൂടാതെ, വളച്ചൊടിക്കിലില്ലാതെ, തനിക്കു ലഭിച്ച ദൈവിക വെളിപാടുകൾ സധൈര്യം രാജസന്നിധിയിലുറക്കെ പ്രഖ്യാപിച്ച ധൈര്യശാലി.
“ഞാൻ സേവിക്കുന്ന ഇസ്രായേലിൻ്റെ ദൈവമായ കർത്താവാണേ,
വരും കൊല്ലങ്ങളിൽ ഞാൻ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല.”
( 1 രാജാക്കന്മാർ 17 :1 )
രാജാവിനെ വെല്ലുവിളിച്ച് കൊട്ടാരം വിട്ടിറങ്ങുമ്പോൾ പ്രവാചകന് വരും നാളുകൾ അരക്ഷിതത്വത്തിൻ്റെയും മരണഭീതിയുടേതുമായിരുന്നു.
ദൈവത്തിനു വേണ്ടി, ദൈവരാജ്യത്തിനു വേണ്ടി നീ വില കൊടുത്താൽ ….
നിൻ്റെ ജീവനെ, നിൻ്റെ കുടുംബത്തെ സംരക്ഷിക്കണ്ട ബാധ്യത ദൈവത്തിൻ്റെയാണ്.
കർത്താവ് ഏലിയായോട് അരുളിച്ചെയ്തു. “നീ പുറപ്പെട്ട് ജോർദ്ദാനുകിഴക്കുള്ള കെറീത്ത് അരുവിക്കു സമീപം ഒളിച്ചു താമസിക്കുക. നിനക്ക് അരുവിയിൽ നിന്ന് വെള്ളം കുടിക്കാം. ഭക്ഷണം തരുന്നതിന് കാക്കകളോട് ഞാൻ കൽപിച്ചിട്ടുണ്ട്. “
( 1 രാജാക്കന്മാർ 17 :3, 4 )
ചുറ്റുമുള്ളവർക്ക് വിശപ്പടക്കാൻ എന്തെങ്കിലും ഉണ്ടോ എന്നന്വേഷിക്കാതെ… കൈയ്യിലുള്ളതുകൂടി കൊത്തിയെടുത്ത് സ്വാർത്ഥതയുടെ ലോകത്തേക്ക് പറന്നു പോകുന്ന വർഗമാണ് കാക്ക .
അങ്ങനെയുള്ള കാക്കകളുടെ ചുണ്ടിലും ദൈവം തൻ്റെ പ്രിയപ്പെട്ടവർക്കു വിരുന്നൊരുക്കിയത് ചില തിരിച്ചറിവുകളിലേക്ക് നിന്നെ നയിക്കാനാണ്.
ഒരിക്കലും തരില്ലന്ന് നീ വിചാരിച്ചിടത്ത് നിന്ന്
പോലും നിനക്കു വേണ്ടി ദൈവം സഹായം ഒരുക്കി വയ്ക്കും.
ജീവിതയാത്രയിൽ ദൈവം ക്ഷാമം വരുത്തിയാൽ ക്ഷാമ നിവാരണത്തിന് ഒരു കെറീത്ത് തോടും അപ്പം തരാൻ കാക്കകളെയും അവിടുന്ന് നിനക്കായ് കരുതിയിട്ടുണ്ട്.
ഓർമ്മിക്കുക….
ദൈവത്തിനു വേണ്ടി നീ നിന്നാൽ…
നിനക്കു വേണ്ടി നിൽക്കുന്ന ഒരു ദൈവമുണ്ട്
Jincy Santhosh