ഉത്തമ ബോധ്യത്തോടെ സത്യങ്ങൾ വിളിച്ച് പറയുകയും, അതിൽ ഉറച്ച് നിൽക്കുകയും ചെയ്താൽ തള്ളി പറഞ്ഞവർ വരെ നാം പറഞ്ഞ യാഥാർത്ഥ്യങ്ങളെ അംഗീകരിക്കേണ്ടി വരും എന്നതിൻ്റെ തെളിവാണ് കല്ലറങ്ങാട്ട് പിതാവിന് പൊതുസമൂഹത്തിൻ്റെ ഭാഗത്ത് നിന്നും ഇപ്പോൾ രാഷ്ട്രീയക്കാരുടെ ഭാഗത്ത് നിന്നും കിട്ടുന്ന പിന്തുണ.
വോട്ട് ബാങ്കിനെ പേടിച്ച് പിതാവ് പറഞ്ഞത് അതേ പടി പറയാൻ പലർക്കും ധൈര്യമില്ലെങ്കിലും അവരൊക്കെ പറയാതെ പറയുന്നത് അത് തന്നെയാണ്. ഇന്നലെ സഹകരണ വകുപ്പ് മന്ത്രിയായ വി.എൻ വാസവൻ പാലാ ബിഷപ്സ് ഹൗസിൽ എത്തിയിരുന്നു. പാലാ ബിഷപ്പ് വളരെയധികം പാണ്ഡിത്യമുളളയാളാണെന്നും, പ്രശ്നം രൂക്ഷമാക്കാൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്നുമാണ് കൂടിക്കാഴ്ച്ചക്ക് ശേഷം അദ്ദേഹം പറഞ്ഞത്.
സി പി എം ബ്രാഞ്ച് യോഗങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിന് വേണ്ടി നൽകിയ കുറിപ്പിൽ പ്രഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാർഥിനികളെ തീവ്രവാദത്തിൻ്റെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ഗൂഡ ശ്രമം നടക്കുന്നുണ്ടന്ന് പറയുന്നു. യാഥാർത്ഥ്യങ്ങൾ മനസിലാകേണ്ടവർക്ക് മനസിലായി വരുന്നു എന്നതിൻ്റെ സൂചനയാണ് ഇതൊക്കെ.
കല്ലറങ്ങാട്ട് പിതാവ് സഭയ്ക്ക് മാത്രമല്ല, ഈ സമൂഹത്തിനും മുതൽക്കൂട്ടാണ്. കല്ലറങ്ങാട്ട് പിതാവിനെപ്പോലെ ആർക്കും നട്ടെല്ല് പണയം വയ്ക്കാതെ സത്യം വിളിച്ച് പറയാൻ തൻ്റേടമുള്ളവരെയാണ് ഇന്ന് ഈ നാടിന് ആവശ്യം.
Mathews Theniaplackal