വാഹനാപകടം; നവവൈദികര്‍ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് സാലസ് സഭാംഗങ്ങളായ രണ്ടു വൈദികര്‍ വാഹനാപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍. ഫാ. സമ്പത്തും ഫാ. ശേഖറുമാണ് വിജയവാഡയിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നത്. വീടു വെഞ്ചിരിപ്പിന് പോയ വൈദികരുടെ ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏപ്രില്‍ 8 നായിരുന്നു ഫാ. സമ്പത്തിന്റെ പൗരോഹിത്യസ്വീകരണം. രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു ഫാ. ശേഖര്‍ വൈദികനായത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഫാ, സമ്പത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു. ഇദ്ദേഹം വളരെ ഗുരുതരാവസ്ഥയിലാണെന്നാണ്ആശുപത്രിവൃത്തങ്ങള് അറിയിച്ചിരിക്കുന്നത്.