എങ്കിൽ നിനക്ക് സുവിശേഷ വേലയ്ക്കുള്ള വിളിയുണ്ട്. “
അനുദിന ജീവിതത്തിൽ എവിടെയും നമുക്ക് യേശുവിനെ കൊടുക്കാം.
” വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും.
ജാഗരൂകതയോടെ വർത്തിക്കുക.”
( 2 തിമോത്തിയോസ് 4 :2 )
കഷ്ടത സഹിക്കാനുള്ള മനസില്ലാത്തതുകൊണ്ടാണ് ചിലരുടെ സുവിശേഷ ജീവിതം കൂമ്പടഞ്ഞു പോകുന്നത്. ക്രിസ്തു നിനക്ക് പ്രിയപ്പെട്ടതെങ്കിൽ അവനെ മറച്ചു പിടിക്കാനാവില്ല നിനക്ക്.
സുവിശേഷ വേലയ്ക്കുള്ള സാഹചര്യം നോക്കി ആയുസിൻ്റെ ദിനങ്ങൾ തള്ളിക്കളയുന്നവരുണ്ട്.
പ്രതികൂല സാഹചര്യങ്ങളെ പഴിച്ച് ക്രിസ്തുവിന് സാക്ഷ്യം നൽകാതെ ആയുസ്സിൻ്റെ ദിനങ്ങൾ തള്ളി മാറ്റുന്നവർ..,
അനുകൂല സാഹചര്യങ്ങളിൽ അവനായി നിലകൊള്ളുമെന്ന് ഒരു ഉറപ്പുമില്ല.
എല്ലാം അനുകൂലമായിട്ടല്ല സുവിശേഷവേല
ചെയ്യണ്ടത്.
ജീവിത മരുഭൂമിയാത്രയിൽ ഒരു ചെങ്കടൽ മുൻപിൽ സൃഷ്ടിച്ചവൻ തന്നെയാണ് അതു കടക്കാനുള്ള വിശ്വാസ വീര്യം നെഞ്ചിൽ പകരുന്നതും.
നിനക്ക് ക്രിസ്തുവിനായി ഒരു മനസുണ്ടോ?
അവനെ പകർന്നു കൊടുക്കുവാൻ വഴികൾ ഏറെയാണ്.
“നിങ്ങളുടെ സമയം പൂർണമായും പ്രയോജനപ്പെടുത്തുവിൻ.”
( എഫേസോസ് 5 : 16 )
“മനുഷ്യനു വേണ്ടിയല്ല, കർത്താവിനു വേണ്ടി എന്ന പോലെ ” ചെയ്തെങ്കിലേ മടുപ്പുകൂടാതെ ഇതു നിർവഹിക്കാനാകൂ.
( എഫേസോസ് 6 : 7 )
Jincy Santhosh